എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ പുതുക്കാൻ അവസരം

 എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ പുതുക്കാൻ അവസരം വിവിധ കാരണങ്ങളാൽ 2000 ജനുവരി ഒന്നു മുതൽ 2022 ഒക്ടോബർ 10 വരെയുള്ള കാലയളവിൽ ( രജിസ്ട്രേഷൻ കാർഡിൽ റിന്യൂവൽ 10/99 മുതൽ 08/2022 വരെ രേഖപ്പെടുത്തിയവർ ) എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ യഥാസമയം പുതുക്കാൻ കഴിയാതിരുന്നവർക്കും പ്രസ്തുത കാലയളവിൽ രജിസ്ട്രേഷൻ പുതുക്കാതെ റദ്ദ്  ആയതിനുശേഷം റീ രജിസ്റ്റർ ചെയ്തവർക്കും തനത് സീനിയോറിറ്റി നിലനിർത്തി 2023 മാർച്ച് 31 വരെ രജിസ്ട്രേഷൻ പുതുക്കാം. 

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ പുതുക്കാൻ അവസരം


ഈ കാലയളവിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ചു നിയമാനുസൃതം വിടുതൽ ചെയ്ത സർട്ടിഫിക്കറ്റ് യഥാസമയം ചേർക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ജോലി പൂർത്തിയാകാൻ ആകാതെ മെഡിക്കൽ ഗ്രൗണ്ടിലോ ഉപരിപഠനത്തിലോ വേണ്ടി വിടുതൽ ചെയ്തവർക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ചിട്ടും മനപ്പൂർവ്വമല്ലാത്ത കാരണങ്ങളാൽ ജോലിയിൽ പ്രവേശിക്കുവാൻ കഴിയാതെ വരികയോ ബന്ധപ്പെട്ട രേഖകൾ യഥാസമയം ഹാജരാക്കുവാൻ കഴിയാതെ സീനിയോറിറ്റി നഷ്ടമായവർക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന അല്ലാതെ സ്വകാര്യമേഖലയിൽ നിയമനം ലഭിച്ച വിടുതൽ ചെയ്തിട്ടുള്ള സർട്ടിഫിക്കറ്റുകൾ ( ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയത്) യഥാസമയം ഹാജരാക്കാൻ കഴിയാത്തവർക്കും മേൽപ്പറഞ്ഞ ആനുകൂല്യം നൽകി സീനിയോറിറ്റി പുനസ്ഥാപിക്കാം.

 ശിക്ഷാനടപടിയുടെ ഭാഗമായോ മനപ്പൂർവം ജോലിയിൽ ഹാജരാകാതിരുന്നാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് ഈ ആനുകൂല്യം ലഭിക്കുന്നതല്ല, ഇപ്രകാരം പുതുക്കുന്നതിനുള്ള അപേക്ഷകൾ 2023 മാർച്ച് 31 വരെയുള്ള എല്ലാ പ്രവർത്തി ദിനങ്ങളിലും ജില്ലയിലെ എല്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും സ്വീകരിക്കും, ഇങ്ങനെ സീനിയോറിറ്റി പുനസ്ഥാപിച്ചു കിട്ടുന്നവർക്ക് ഈ കാലയളവിലെ തൊഴിൽരഹിതവേദനം ലഭിക്കുന്നതിന് അർഹത ഉണ്ടായിരിക്കുന്നതല്ല.  

ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയ്മെന്റ് വകുപ്പിന്റെ www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും സ്മാർട്ട്ഫോൺ മുഖേനയും രജിസ്ട്രേഷൻ പുതുക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.