ആർമി എച്ച്ക്യു സെൻട്രൽ കമാൻഡ് റിക്രൂട്ട്മെന്റ്

 

ആർമി എച്ച്ക്യു  സെൻട്രൽ കമാൻഡ് റിക്രൂട്ട്മെന്റ്

ആർമി എച്ച് ക്യു സെൻട്രൽ കമാൻഡ് റിക്രൂട്ട്മെന്റ് മായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നു, റൂർക്കിയിലെ സൈനിക ആശുപത്രിയിൽ ബാർബർ, ചൗക്കീദാർ, സഫായി വാല, ട്രേഡ്സ്മാൻ മേറ്റ് എന്നീ തസ്തികയിലേക്ക് 96 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു, അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത ഫോർമാറ്റിൽ 2022 സെപ്റ്റംബർ 16 നോ അതിനു മുൻപോ അപേക്ഷ സമർപ്പിക്കേണ്ടതാണ്, വിദ്യാഭ്യാസ യോഗ്യത ശമ്പളം പ്രായപരിധി, അപേക്ഷാ ഫീസ് അപേക്ഷികേണ്ട വിധം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് ദയവായി താഴെക്കൊടുത്തിരിക്കുന്ന ഡീറ്റെയിൽസ് മുഴുവനായും വായിക്കുക. 

 തസ്തികയുടെ പേര് ബാർബർ, ചൗക്കീദാർ, സഫായി വാല, ട്രേഡ്സ്മാൻ മേറ്റ്.

 ഒഴിവുകളുടെ എണ്ണം 96

 അപേക്ഷിക്കാനുള്ള പ്രായപരിധി

 ബാർബർ - 18 മുതൽ 25 വയസ്സുവരെ.

 ചൗക്കീദാർ - 18 മുതൽ 25 വയസ്സുവരെ

 സഫായി വാല - 18 മുതൽ 25 വയസ്സുവരെ

 ട്രേഡ്സ്മാൻ മേറ്റ്‌ - 18 മുതൽ 25 വയസ്സുവരെ.

 വിദ്യാഭ്യാസ യോഗ്യത

 ബാർബർ - അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രികുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം, ബാർബർ ട്രേഡ് ജോലിയിൽ പ്രാവീണ്യം, ഒരു വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം.

 ചൗക്കീദാർ  - അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം, ചൗക്കീദാർ ട്രേഡിൽ ഒരു വർഷത്തെ പരിചയവും അതത് ട്രേഡുകളുടെ ചുമതലകളുമായി ആശയവിനിമയം നടത്തുക.

 സഫായി വാല  - അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം, ട്രേഡിൽ ഒരു വർഷത്തെ പ്രവർത്തിപരിചയമുള്ള അതാത് ട്രേഡുകളുടെ ചുമതലകളുമായി ആശയവിനിമയം നടത്തുക.

 ട്രേഡ്സ്മാൻ മേറ്റ് ഹെൽത്ത്  - അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം. ട്രേഡിൽ ഒരു വർഷത്തെ പരിചയവും അത് ട്രേഡുകളുടെ ചുമതലകളും ആയി ആശയവിനിമയം നടത്തുക.

 അപേക്ഷിക്കേണ്ട വിധം

 ഔദ്യോഗിക വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന എല്ലാ യോഗ്യത മാനദണ്ഡങ്ങളും പൂർത്തീകരിച്ച താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഫ് ലൈൻ മോഡിൽ  അപേക്ഷ സമർപ്പിക്കേണ്ടതാണ്, രജിസ്ട്രേഡ് പോസ്റ്റ് വഴിയോ സ്പീഡ് പോസ്റ്റിലൂടെയോ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ, അപേക്ഷ എച്ച് ക്യു സെൻട്രൽ കമാൻഡ് ( BOO-II ), മിലിറ്ററി ഹോസ്പിറ്റൽ റൂർക്കി, ഹരിദ്യാർ ജില്ല ( ഉത്തരാഖണ്ഡ്  ) പിൻ 247667 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്, എല്ലാ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെയും പകർപ്പ് ചാർജ് സർട്ടിഫിക്കറ്റ് പി പി ഓയുടെ പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവ അപേക്ഷയോടൊപ്പം ഉൾപ്പെടുത്തേണ്ടതാണ്, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 16 സെപ്റ്റംബർ 2022, അപേക്ഷിക്കുന്നതിനു മുൻപ് ദയവായി ഔദ്യോഗിക അറിയിപ്പ് ശ്രദ്ധാപൂർവ്വം വായിച്ച് മനസ്സിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക.

Army HQ Central Command Recruitment

Indian Army Official Website

 നിരവധി ഒഴിവുകൾ വേറെയും

💥 സി സി എസ് ഐ ടി സർവകലാശാല ക്യാമ്പസ് സെന്ററിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു എം സി എ അല്ലെങ്കിൽ എം എസ് സി കമ്പ്യൂട്ടർ സയൻസ്, യുജിസി നെറ്റ് യോഗ്യതയുള്ളവർ ഓഗസ്റ്റ് 24ന് രാവിലെ 10 30ന്  സർവകലാശാല ക്യാമ്പസിലെ സി സി എസ് ഐ ടി യിൽ ഹാജരാകണം, യുജിസി നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും, കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0494 2407417.

💥 ഒറ്റപ്പാലം താലൂക്കിലെ മങ്കര തൃപ്പകുന്ന് ശിവക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റ് നിയമനം നടത്തുന്നു, താല്പര്യമുള്ള ഹിന്ദുമത ധർമ്മ സ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികൾ ഓഗസ്റ്റ് 30ന് വൈകീട്ട് അഞ്ച് നകം മലബാർ ദേവസ്വം ബോർഡ് മലപ്പുറം കമ്മീഷണറുടെ ഓഫീസിൽ അപേക്ഷകൾ നൽകണം, അപേക്ഷ ഫോറത്തിനും വിശദവിവരങ്ങൾക്കും മലപ്പുറം കമ്മീഷണറുടെ ഓഫീസിലോ വകുപ്പിന്റെ ഗുരുവായൂർ ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടാം.

💥 ദേശീയ ആയുഷ് മിഷന്റെ കൊല്ലം ഓഫീസിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ കരാർ അടിസ്ഥാനത്തിലുള്ള ഒഴിവുണ്ട്, സർവ്വകലാശാല ബിരുദവും ഡിസിഎ അല്ലെങ്കിൽ ബി ടെക് ( കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഐ ടി ), ബി ബി എ, ബി എസ് സി കമ്പ്യൂട്ടർ സയൻസും സർക്കാർ( സാമൂഹിക മേഖലകൾ) രംഗത്തെ ജോലി പരിചയം, പി എഫ് എം എസ്, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ടൈപ്പിംഗ് സ്പീഡ് എന്നിവയാണ് യോഗ്യത. ആരോഗ്യം അല്ലെങ്കിൽ ആയുഷ് മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്, താല്പര്യമുള്ളവർ ഓഗസ്റ്റ് 24ന് രാവിലെ 11 മണിക്ക് കൊല്ലം ആശ്രാമം ജില്ലാ മെഡിക്കൽ ഓഫീസിൽ ( ഐ എസ് എം ) ഇന്റർവ്യൂവിന് ഹാജരാക്കണം.

💥 തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് ഓഗസ്റ്റ് 24ന് ഇന്റർവ്യൂ നടത്തും വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക, www.rcctvm.gov.in

Kerala Job News 15 August 2022 - ഇന്നത്തെ ജോലി ഒഴിവുകൾ

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.