മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിതാ ശിശു വികസന വകുപ്പിന്റെ സഹായത്തോടെ കോട്ടയത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ ഫീൽഡ് വർക്കർ കം കേസ് വർക്കർ ലീഗൽ കൗൺസിലർ പാർട്ട് ടൈം തസ്തികകളിൽ ഇന്റർവ്യൂ നടത്തുന്നു.
💥 ഹോം മാനേജർ - ഒരു ഒഴിവ്, യോഗ്യത എം എസ് ഡബ്ലിയു അല്ലെങ്കിൽ എം എ സോഷ്യോളജി, എം എ സൈക്കോളജി, എം എസ് സി സൈക്കോളജി യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം ശമ്പളം പ്രതിമാസം 22500 രൂപ.
💥 ഫീൽഡ് വർക്കർ കം കേസ് വർക്കർ - ഒരു ഒഴിവ്, യോഗ്യത എം എസ് ഡബ്ലിയു അല്ലെങ്കിൽ പിജി സൈക്കോളജി, അല്ലെങ്കിൽ സോഷ്യോളജി പാസായവർക്ക് അപേക്ഷിക്കാം മാസ ശമ്പളം പതിനാറായിരം രൂപ.
💥 ലീഗൽ കൗൺസിലർ - പാർട്ട് ടൈം, എൽ എൽ ബി പൂർത്തിയായ അഭിഭാഷക പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം ശമ്പളം പതിനായിരം രൂപ അപേക്ഷകർ 25 വയസ്സ് പൂർത്തിയായിരിക്കണം, മുപ്പതിനും 45 നും ഇടയിൽ പ്രായമുള്ളവർക്ക് മുൻഗണന.
യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത പ്രായം പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഓഗസ്റ്റ് 30ന് രാവിലെ 10.30 ന് കോട്ടയം കലക്ടറേറ്റ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്ക് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി. സി 20/1652, കല്പന, കുഞ്ചാലുംമൂട് കരമന പി ഓ തിരുവനന്തപുരം, കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0471 234 86 66.
ഈമെയിൽ keralasamkhya@gmail.com
വെബ്സൈറ്റ് http://www.keralasamakhya.org
കൂടുതൽ ജോലി ഒഴിവുകൾ അറിയാം
💥 ആലപ്പുഴ ഐ എച്ച് ആർ ഡിയുടെ കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ ഇലക്ട്രോണിക്സ് മെക്കാനിക്കൽ വിഭാഗങ്ങളിൽ ഡെമോൺസ്ട്രേറ്റർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു, അതത് എൻജിനീയറിങ് ശാഖയിൽ ഫസ്റ്റ് ക്ലാസ് ത്രിവത്സര ഡിപ്ലോമയുള്ളവരെയാണ് പരിഗണിക്കുന്നത് ആഭിമുഖം ഓഗസ്റ്റ് 24ന് നടക്കും അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ആയി കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് പ്രിൻസിപ്പലിന്റെ ഓഫീസിൽ രാവിലെ 10ന് ഹാജരാക്കണം കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0476 2623597.
💥 ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് യു പി എസ് തസ്തികമാറ്റം കാറ്റഗറി നമ്പർ 661/2021 തസ്തികയുടെ തിരഞ്ഞെടുപ്പിനുള്ള അഭിമുഖം മലപ്പുറം ജില്ല പി എസ് സി ഓഫീസിൽ ഓഗസ്റ്റ് 26ന് നടക്കും അഭിമുഖത്തിന് ഹാജരാക്കുന്ന ഉദ്യോഗാർത്ഥികൾ വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് പ്രമാണങ്ങളും ഇന്റർവ്യൂ മെമ്മോയും തിരിച്ചറിയൽ രേഖയും സഹിതം നേരിട്ട് ഹാജരാവണം.
💥 പത്തിരിപ്പാല ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിന് ഓഗസ്റ്റ് 29ന് രാവിലെ പത്തിന് കൂടിക്കാഴ്ച നടക്കും ഉദ്യോഗാർത്ഥികൾ യുജിസി നെറ്റ് യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തുവരുമായിരിക്കണം, യുജിസി നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും, നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളും പകർപ്പും സഹിതം കോളേജിൽ നേരിട്ട് എത്തുക കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0491 2873999.
💥 പാലക്കാട് ജില്ലാ ആശുപത്രിയിൽ ജില്ലാ മാനസിക ആരോഗ്യ പരിപാടിയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു, പ്രതിമാസം 57525 രൂപയാണ് പ്രതിഫലം അടിസ്ഥാന യോഗ്യത എം ബി ബി എസ് ( ടി സി എം സി രജിസ്ട്രേഷൻ നിർബന്ധം ) മാനസിക രോഗ വിഭാഗത്തിൽ സേവന പരിചയം ഉള്ളവർക്ക് മുൻഗണന, താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും യോഗ്യതാ രേഖകളുടെ പകർപ്പുകളും സഹിതം ഓഗസ്റ്റ് 25ന് hrdistricthospital@gmail.com എന്ന മെയിൽ ഐഡിയിൽ അപേക്ഷ സമർപ്പിക്കണം.
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഹോസ്പിറ്റലിൽ ജോലി നേടാം
