ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ ജോലി നേടാൻ അവസരം - നിരവധി ഒഴിവുകൾ വേറെയും

ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ ജോലി നേടാൻ അവസരം - നിരവധി ഒഴിവുകൾ വേറെയും


💥പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ 179 ദിവസത്തേക്ക് താൽക്കാലിക സെക്യൂരിറ്റിയെയും ലാബ് ടെക്നീഷ്യനെയും നിയമിക്കുന്നു, സെക്യൂരിറ്റി തസ്തികയ്ക്ക് അപേക്ഷിക്കുന്നവർ എക്സ് സർവീസ് മാനും 40 വയസ്സ് കവിയാത്ത ശാരീരിക മാനസിക വൈകല്യങ്ങൾ ഇല്ലാത്തവരും ആയിരിക്കണം, ലാബ് ടെക്നീഷ്യൻ തസ്തികയ്ക്ക് കേരള പി എസ് സി അംഗീകൃത ബി.എസ്.സി. എം. എൽ. ടി / ഡി. എം.എ ൽ. ടി ആണ് യോഗ്യത, താല്പര്യമുള്ളവർ അപേക്ഷയും സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഓഗസ്റ്റ് 31ന് വൈകിട്ട് 5 നകം താലൂക്ക് ആശുപത്രിയിൽ അപേക്ഷ സമർപ്പിക്കണം.

💥 തൃശ്ശൂർ വനിത ശിശു വികസന വകുപ്പ് നിർഭയ സെല്ലിന് കീഴിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തനം ആരംഭിച്ച എസ് ഒ എസ് മോഡൽ ഹോം കൊരട്ടി സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നു, ഹൗസ് മദർ യോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം പ്രായം 35 വയസ്സിന് മുകളിൽ.

 സെക്യൂരിറ്റി കം മൾട്ടിപർപ്പസ് വർക്കർ യോഗ്യത പത്താം ക്ലാസ് പാസ് ആയിരിക്കണം പ്രായം 35 വയസ്സിന് മുകളിൽ.

 പാർട്ട് ടൈം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് യോഗ്യത എം എ സൈക്കോളജി പ്രായം 30 വയസ്സിന് മുകളിലായിരിക്കണം.

 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 2, വയസ്സ് യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം എസ് മോഡൽ ഹോം ചിറങ്ങര കൊരട്ടി സൗത്ത് പി ഓ തൃശ്ശൂർ 680308 എന്ന വിലാസത്തിൽ അപേക്ഷിക്കുക.

💥 കോട്ടയം കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ കീഴിലുള്ള കോട്ടയം ആത്മ കാര്യാലയത്തിൽ ബ്ലോക്ക് ടെക്നോളജി മാനേജരായി കരാർ നിയമനത്തിന് ഇന്റർവ്യൂ നടത്തുന്നു, 29535 രൂപയാണ് പ്രതിമാസ വേതനം , കാർഷിക അല്ലെങ്കിൽ കാർഷിക അനുബന്ധ മേഖലയിലെ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിചയവും, കാർഷിക അല്ലെങ്കിൽ കാർഷിക അനുബന്ധ മേഖലയിൽ രണ്ടു വർഷത്തിൽ കുറയാത്ത പരിചയമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം, സെപ്റ്റംബർ രണ്ടിന് രാവിലെ 10 മണിക്ക് കോട്ടയം കലക്ടറേറ്റിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ആത്മ കാര്യാലയത്തിൽ വച്ചാണ് ആഭിമുഖം, ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഹസ്സൻ ഫോട്ടോ ഐഡന്റിറ്റി കാർഡ് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാവുക,

💥 തിരുവനന്തപുരം ജില്ല ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് പ്രോജക്ട് കോർഡിനേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു, അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ബി എഫ് എസ് സി ബിരുദം അല്ലെങ്കിൽ അക്വാ കൾച്ചർ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഫിഷറീസ് അനുബന്ധ വിഷയങ്ങളിൽബിരുദാനന്തര ബിരുദം, കുറഞ്ഞത് നാലുവർഷത്തെ അക്വാ കൾച്ചർ മേഖലയിലെ പ്രവർത്തിപരിചയംഉണ്ടായിരിക്കണം, മുകളിൽ പറഞ്ഞവയിൽ ഏതെങ്കിലും ഒന്നിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം, അപേക്ഷിക്കേണ്ട വിധം, വെള്ള പേപ്പറിൽ എഴുതിയ അപേക്ഷയും അസ്സൽ രേഖകളുടെ പകർപ്പും സഹിതം ഓഗസ്റ്റ് 30 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് കമലേശ്വരം മണക്കാട് പി ഓ തിരുവനന്തപുരം 695009 എന്ന വിലാസത്തിൽലഭിക്കണം.

💥 കേരള സർവകലാശാല കാര്യവട്ടത്തുള്ള പോപ്പുലേഷൻ റിസർച്ച് സെന്ററിൽ ഡ്രൈവർ ഓഫീസ് അറ്റൻഡ്ന്റ് തസ്തികയിലെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു, യോഗ്യത എസ് എസ് എൽ സി ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ്, മാസവേതനം 29367 രൂപ, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി2022 ഓഗസ്റ്റ് 31. വിശുദ്ധ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.

💥 പട്ടാമ്പി ഗവൺമെന്റ് സംസ്കൃത കോളേജിൽ സംസ്കൃതം ജനറൽ വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട് യുജിസി മാനദണ്ഡങ്ങൾ പ്രകാരം യോഗ്യതയുള്ള തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർ വയസ്സ് പ്രവർത്തി പരിചയം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 29ന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്ക് എത്തണം.

 ഇവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര വിരുദ്ധം ഉള്ളവരെ പരിഗണിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

💥 ദേവികുളം താലൂക്കിൽ പോക്സോ ആക്ട് പ്രകാരമുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിന് പുതുതായി സൃഷ്ടിച്ചിട്ടുള്ള ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിൽ താൽക്കാലിക സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് 7 വർഷത്തിലധികം പ്രവർത്തി പരിചയമുള്ള അഭിഭാഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു താല്പര്യമുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഓഗസ്റ്റ് 27ന് അഞ്ചുമണിക്ക് മുൻപായി ജില്ലാ കലക്ടർ മുമ്പാകെ അപേക്ഷ സമർപ്പിക്കണം.

Dubai Job Vacancy - ദുബായിലുള്ള ചോക്ലേറ്റ് നിർമ്മാണ കമ്പനിയിൽ ജോലി നേടാം 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.