Kerala Job News 12 August 2022 - ഇന്നത്തെ ജോലി ഒഴിവുകൾ

Earth Hypermarket Job Vacancy എർത്ത് ഹൈപ്പർ മാർക്കറ്റിൽ ജോലി നേടാം

Kerala Job News 12 August 2022 - ഇന്നത്തെ തൊഴിൽ വാർത്തകൾ


ഏജൻസിയുടെ സഹായമില്ലാതെ ഇടനിലക്കാർക്ക് ഒരു പൈസ പോലും കൊടുക്കാതെ വിദേശത്ത് നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം,

 കമ്പനിയെ കുറിച്ചുള്ള പ്രധാന കാര്യങ്ങൾ

EALCO ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ്സ് - സോൾ പ്രൊപ്രൈറ്റർ ഷിപ്പ് LLC, അൽ ഐൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി (AACS) എന്നിവയുടെ സംയുക്ത സംരംഭം ആണ് എർത്ത് സൂപ്പർമാർക്കറ്റ്, ഉപഭോക്താക്കളുടെ സൗകര്യത്തിന് അനുസരിച്ച് ഗവേഷണങ്ങളും മറ്റും നടത്തി വിപുലമായ രീതിയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്, ഭക്ഷണം അല്ലെങ്കിൽ ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ പലചരക്ക് സാധനങ്ങൾ സൗന്ദര്യവർദ്ധക വസ്തുക്കൾ ഇലക്ട്രോണിക്സ് ഗ്രഹോപകരണങ്ങൾ തുടങ്ങി ഓർഗാനിക് ഉൽപ്പന്നങ്ങൾ തുടങ്ങി എല്ലാവിധ സേവനങ്ങളും സ്ഥാപനം നൽകുന്നു അതോടൊപ്പം മികച്ച ഗുണനിലവാരമുള്ള സാധനങ്ങൾ നൽകുന്നു എന്നതും കമ്പനിയുടെ പ്രത്യേകതയാണ്, കസ്റ്റമേഴ്സിന് ഓൺലൈൻ ഷോപ്പിംഗ് സൗകര്യം നൽകുന്നു എന്നതും എടുത്തു പറയേണ്ട കാര്യമാണ്.

ജോലിയുടെ ചില വിശദവിവരങ്ങൾ ഒറ്റനോട്ടത്തിൽ

💥 കമ്പനിയുടെ പേര് എർത്ത് സൂപ്പർമാർക്കറ്റ് അബുദാബി

💥 ജോലിസ്ഥലം അബുദാബി

💥 ഈ ജോലിക്ക് എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം

💥 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്ന ഒഴിവുകൾ

💥 നിങ്ങൾ അപേക്ഷിക്കുന്ന തസ്തികനുസരിച്ചുള്ള യോഗ്യത നിങ്ങൾക്കുണ്ടായിരിക്കണം

💥 സൗജന്യവും നേരിട്ടുള്ളതുമായ സെലക്ഷൻ

💥 ശമ്പളത്തോടൊപ്പം മറ്റാനുകൂല്യങ്ങളും ലഭിക്കുന്നു

 പ്രസ്തുത സ്ഥാപനത്തിലേക്ക് ലഭ്യമായ ഒഴിവുകൾ

💥 സീനിയർ ബയർ  (Senior Buyer)

💥 ഹെഡ് ഓഫ് ബൈയിങ്ഡിപ്പാർട്ട്മെന്റ് (Head of Buying Department ).

 ജോലിക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ

 യോഗ്യരായവരും ജോലിക്ക് താല്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ഏറ്റവും പുതിയ ബയോഡാറ്റ കമ്പനിക്ക് അയച്ചുകൊടുത്ത് നേരിട്ട് അപേക്ഷിക്കാവുന്നതാണ് ചുവടെ നൽകുന്ന കമ്പനിയുടെ ഔദ്യോഗിക ഇമെയിൽ അഡ്രസ് അതിനു വേണ്ടി നിങ്ങൾക്ക് ഉപയോഗിക്കാം, താഴെക്കാണുന്ന മെയിൽ അഡ്രസ് ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ ഈമെയിൽ അക്കൗണ്ടിലേക്ക് പോകുന്നതായിരിക്കും അവിടെ നിന്നും സബ്ജക്ട് ലൈനായി നിങ്ങൾ അപേക്ഷിക്കുന്ന പോസ്റ്റിന്റെ പേരും നൽകി നിങ്ങളുടെ ബയോഡാറ്റയും ഒപ്പം ചേർത്ത് അപ്ലൈ ചെയ്യാവുന്നതാണ്.

 ഇമെയിൽ അഡ്രസ്

recruitment@earthretail.ae

 വിദേശത്ത് ജോലി നോക്കുന്നവർക്ക് തീർച്ചയായും ഇതൊരു സുവർണ്ണാവസരമാണ് അതുകൊണ്ടുതന്നെ നിങ്ങൾക്ക് അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്കോ നിങ്ങളുടെ വേണ്ടപ്പെട്ടവരിലേക്ക് ഷെയർ ചെയ്തു അവർക്കും ഉപകരിക്കാൻ സഹായിക്കുക.

 മറ്റുള്ള ഒഴിവുകൾ നോക്കാം

💥 നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി നടപ്പാക്കുന്ന ബാങ്ക് ലിങ്ക്ഡ് സ്വയം തൊഴിൽ വായ്പ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു 21 മുതൽ 50 വയസ്സു വരെയുള്ളവർ, ഒരുലക്ഷം രൂപയിൽ കവിയാത്ത കുടുംബവാർഷിക വരുമാനമുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം ഒരു ലക്ഷം വരെ വായ്പ ലഭിക്കുന്ന പദ്ധതിക്ക് 20% ഫ്രണ്ട് ആൻഡ് സബ്സിഡിയായി ലഭിക്കും, കൂടുതൽ അറിയാൻ വിളിക്കേണ്ട നമ്പർ 0487 23 10 16.

💥 കാലിക്കറ്റ് സർവകലാശാല സ്കൂൾ ഓഫ് ഹെൽത്ത് സയൻസിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിച്ചവരിൽ യോഗ്യരായവർക്കുള്ള അഭിമുഖം ഓഗസ്റ്റ് 20ന് രാവിലെ 9 30ന് ഭരണകാരിയാലയത്തിൽ നടക്കും, യോഗ്യരായവരുടെ പേര് വിവരങ്ങളും അവർക്കുള്ള നിർദ്ദേശങ്ങളും വെബ്സൈറ്റിൽ ലഭിക്കുന്നതാണ്.

💥 കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ റീജനറേറ്റീവ് മെഡിസിൻ ആൻഡ് സ്റ്റം സെൽ റിസർച്ച് ഇൻ ക്യൂട്ടേനിയേഴ്സ് ബയോളജി വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് നിയമിക്കുന്നതിനായി 2022 ഓഗസ്റ്റ് 20ന് ഇന്റർവ്യൂ നടത്തുന്നു, പ്രതിമാസ വേതനം പതിനാറായിരം രൂപ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 9 മണിക്ക് സുവോളജി ഡിപ്പാർട്ട്മെന്റ് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുമായി എത്തിച്ചേരേണ്ടതാണ് വിശുദ്ധ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻസ് ലിങ്ക് സന്ദർശിക്കുക കൂടുതൽ അറിയാൻ വിളിക്കേണ്ട നമ്പർ 0471 299 33 61.

💥 കേരള സർക്കാർ സ്ഥാപനമായ ഓഡപെക്ക് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യ കേന്ദ്രത്തിലേക്ക് നിയമനത്തിന് രണ്ടുവർഷം പ്രവർത്തിപരിചയമുള്ള ബി എസ് സി പുരുഷ നഴ്സുമാരുടെ അപേക്ഷകൾ ക്ഷണിച്ചു,  സൗദി പ്രോമെട്രിക് ഉള്ളവർക്ക് മുൻഗണന പ്രതിമാസ ശമ്പളം 90,000 രൂപ വിസ ടിക്കറ്റ് താമസസൗകര്യം എന്നിവ സൗജന്യമായിരിക്കും താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റ് പകർപ്പും സഹിതം ഓഗസ്റ്റ് 25നകം recruit@odepc.in ൽ അപേക്ഷ അയക്കണം വിശുദ്ധ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0471 232 94 40 / 41/42/43.

💥 ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിൽ കരാർ നിയമനം പ്ലസ് ടു ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സിൽ ഗവൺമെന്റ് അംഗീകൃത ഡിപ്ലോമ അല്ലെങ്കിൽ ബിരുദം സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം, രണ്ടുവർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം താല്പര്യമുള്ളവർ ഓഗസ്റ്റ് 16ന് വൈകിട്ട് അഞ്ച് നകം യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഉള്ള അപേക്ഷ phcchalissery@gmail.com ലോ നേരിട്ടോ നൽകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ  0466 225 63 68.

Kerala Job News 11 August 2022 - ഇന്നത്തെ ജോലി ഒഴിവുകൾ 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.