Kerala Job News 11 August 2022 - ഇന്നത്തെ ജോലി ഒഴിവുകൾ

 Bheema Jewellery Job Vacancy ഭീമയിൽ ജോലി നേടാൻ അവസരം

Bheema Jewellery Job Vacancy ഭീമയിൽ ജോലി നേടാൻ അവസരം

കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നായ ബീമാ ജ്വല്ലേഴ്സ് നിരവധി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു, വിശദവിവരങ്ങൾ ചുവടെ നൽകുന്നു ഒഴിവുകൾ പൂർണമായും വായിച്ചു നോക്കിയ ശേഷം ജോലിക്ക് അപേക്ഷികുക.

💥 സെയിൽസ് എക്സിക്യൂട്ടീവ് (Male) - യോഗ്യത വിരുദ്ധം കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തിപരിചയവും ഉപഭോക്താക്കളുമായി മികച്ച ആശയവിനിമയവും നടത്താൻ കഴിവുള്ളവരും ആയിരിക്കണം പ്രായം 35 വയസ്സിന് താഴെ.

💥 സെയിൽസ് അസിസ്റ്റന്റ്  (Male) - സെയിൽസ് രംഗത്ത് മികച്ച ആശയവിനിമയം നടത്താൻ കഴിവുള്ളവരും മികച്ച വ്യക്തിത്വവും ഉള്ള ബിരുദധാരികളായ യുവാക്കൾക്ക് അപേക്ഷിക്കാം പ്രായം 30 വയസ്സിനു താഴെ.

💥 മാർക്കറ്റിംഗ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ്  (Male) - പ്ലസ് ടു ബിരുദം ഫിനാൻഷ്യൽ മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തിപരിചയം ഉപഭോക്താക്കളുമായി മികച്ച ആശയവിനിമയം നടത്താൻ കഴിവുള്ളവരും ആയിരിക്കണം മുൻ പരിചയമില്ലാത്തവർക്കും അപേക്ഷിക്കാം.

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റിയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം താഴെ കാണുന്ന വിലാസത്തിൽ നേരിട്ട് ബന്ധപ്പെടുക.

 ഇന്റർവ്യൂ തീയതി 12 ഓഗസ്റ്റ് 2022

 സ്ഥലം ബീമ ജ്വല്ലറി, ഏരീസ്പ്ലസ് തിയേറ്ററിന് എതിർവശം ഓവർ ബ്രിഡ്ജ് തിരുവനന്തപുരം, ഇന്റർവ്യൂ സമയം രാവിലെ 10 30 മുതൽ ഉച്ചയ്ക്ക് 1 30 വരെ.

 ഇന്റർവ്യൂവിൽ പങ്കെടുക്കാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾ ബയോഡാറ്റ താഴെക്കാണുന്ന ഈമെയിൽ അയക്കുകയോ, ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.

 ഇമെയിൽ careersbhima@gmail.com

 ഫോൺ നമ്പർ 0471 24 88 0 77 / 94 96 12 77 77.

 നിരവധി ഒഴിവുകൾ വേറെയും

💥 മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ ഒരു വർഷത്തേക്ക് താൽക്കാലിക അല്ലെങ്കിൽ കരാർ അടിസ്ഥാനത്തിൽ കമ്പ്യൂട്ടർ ലാബ് ഇൻ ചാർജ് നിയമനത്തിന് ഓഗസ്റ്റ് 12ന് ഇന്റർവ്യൂ നടത്തുന്നു, വയസ്സ് യോഗ്യത തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0481 273 33 0 3, വെബ്സൈറ്റ് http://www.mgu.ac. in

💥 കേരള വനഗവേഷണ സ്ഥാപനത്തിൽ സപ്പോർട്ടിംഗ് സ്റ്റാഫ് അല്ലെങ്കിൽ പ്രോജക്ട് ഫെലോ രണ്ട് ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു, ബോട്ടണി പ്ലാന്റ് സയൻസ് എൻവിയോൺമെന്റ് സയൻസ്/ ഫോറസ്റ്റ്റി ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തരവിരുദ്ധമാണ് യോഗ്യത, തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം ഔഷധസസ്യ മേഖലയിൽ ഗവേഷണ പരിചയം പരിശീലനം വർക്ക് ഷോപ്പുകൾ നടത്തുന്നതിൽ പരിചയം എന്നിവ അഭികാമ്യം, ഒരു വർഷമാണ് നിയമന കാലാവധി പ്രതിമാസം 25000 രൂപ ഫെലോഷിപ്പ് ലഭിക്കും, 01-01-2022 ന് 36 വയസ്സ് കവിയരുത് പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്നുവർഷവും നിയമാനുസൃതമായ വയസ്സ് ഇളവ് ലഭിക്കും. താല്പര്യമുള്ളവർക്ക് ഓഗസ്റ്റ് 16ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം.

💥 അകത്തെത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതനാട് അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് നിയമനം നടത്തുന്നു ഗവൺമെന്റ് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡിഫാം ബി ഫാം, ഫാം ഡി കോഴ്സ് പൂർത്തിയാക്കി ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവർക്ക് അപേക്ഷിക്കാം, നിയമനത്തിനുള്ള യോഗ്യത സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ അംഗീകരിച്ചതായിരിക്കണം സമാന ജോലിയിൽ ഗവൺമെന്റ് സ്ഥാപനങ്ങളിലുള്ള പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും, താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ഓഗസ്റ്റ് 11ന് ഉച്ചയ്ക്ക് രണ്ടിന് അകത്തെത്തറ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തുക, കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ  0491 2554935.

💥 എറണാകുളം ദേശീയ ആരോഗ്യ ദൗത്യം എറണാകുളം ജില്ലയിലെ കീഴിൽ ട്രാൻസ്ജെൻഡർ വ്യക്തികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിന് 6 ട്രാൻസ്ജെൻഡർ  വർക്കർമാരെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു, യോഗ്യത സംസ്ഥാന കേന്ദ്രസർക്കാറുകൾ അനുവദിച്ചുള്ള ട്രാൻസ്ജെൻഡർ ഐഡന്റിറ്റി കാർഡുള്ള ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട ആളാവണം, പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം, സാമൂഹ്യ സേവനമ മേഖലയിൽ മൂന്നുവർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം, പ്രായപരിധി 18നും 40 നും ഇടയിൽ, അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20, വൈകിട്ട് 4 മണി വരെ.

💥 കോഴിക്കോട് വടകര താലൂക്കിലെ ശ്രീ വെള്ളികുളങ്ങര ശിവക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റ് മാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു, ഓഗസ്റ്റ് 20ന് വൈകുന്നേരം അഞ്ചിനു മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ അപേക്ഷ ലഭിച്ചിരിക്കണം, അപേക്ഷാഫോറം പ്രസ്തുത ഓഫീസിൽ നിന്നും മലബാർ ദേവസ്വം ബോർഡിന്റെ വെബ്സൈറ്റിൽ നിന്നും ലഭിക്കും.

💥 കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെയും കോട്ടയം മോഡൽ കരിയർ സെന്റർ ഇന്ത്യയും ആഭിമുഖ്യത്തിൽ ബംഗളൊരു ആസ്ഥാനമായ മൾട്ടി നാഷണൽ കമ്പനിയിലേക്ക് ഓഗസ്റ്റ് 12ന് എംജി സർവകലാശാല ക്യാമ്പസിലെ സ്കൂൾ ഓഫ് ഗാന്ധിയൻ ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിലും സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലും വെച്ച് പ്രോസസ് അസോസിയേറ്റ് തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു, 2019ലെ അതിനുശേഷം ബിരുദമോ അതിനു മുകളിൽ ഉള്ള യോഗ്യതയോ നേടിയവർക്കാണ് അവസരം താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യുക.

💥 കണ്ണൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ ഈ അധ്യയന വർഷം ദിവസവേതനാടിസ്ഥാനത്തിൽ വിവിധ എൻജിനീയറിങ് വിഭാഗത്തിൽ ഗസ്റ്റ് ലെക്ചർ മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു, താല്പര്യമുള്ളവർ ബയോഡാറ്റ മാർക്ക് ലിസ്റ്റ് യോഗ്യത അധിക യോഗ്യത ഉണ്ടെങ്കിൽ അതുകൂടി, പ്രവർത്തി പരിചയം തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഓഗസ്റ്റ് 11ന് രാവിലെ 10 മണിക്ക് എഴുത്തു പരീക്ഷിക്കും കൂടിക്കാഴ്ചക്കും ഹാജരാവണം.

 Kerala Job News 10 August 2022 - ഇന്നത്തെ ജോലി ഒഴിവുകൾ 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.