ഏഷ്യ കപ്പ് - ഇന്ത്യ ഇന്ന് പാക്കിസ്ഥാനെതിരെ, ജയിക്കുന്നവർക്ക് ഫൈനൽ സാധ്യത

 ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ രണ്ടാം അങ്കത്തിന് ഒരുങ്ങുകയാണ് ഇന്ത്യ, ഇത്തവണ സൂപ്പർ ഫോറിലാണെന്ന് പ്രത്യേകതയും മത്സരത്തിനുണ്ട്, ഇന്ന് ജയം ഉറപ്പിക്കുന്ന ടീമിന് ഏഷ്യാകപ്പിന്റെ ഫൈനൽ സാധ്യത സജീവമാക്കാനും സാധിക്കുന്നതാണ്.

ഏഷ്യ കപ്പ് - ഇന്ത്യ ഇന്ന് പാക്കിസ്ഥാനെതിരെ, ജയിക്കുന്നവർക്ക് ഫൈനൽ സാധ്യത


 പാക്കിസ്ഥാൻ സ്പിൻ ജോഡികളായ ഷതാബ്ഖാൻ നവാസ് എന്നിവരെ നേരിടാൻ ഇടം കയ്യൻ ബാറ്റസ്മാൻ റിഷഭ്പന്തിനെ ഇന്ത്യ ഇന്ന് കളത്തിൽ ഇറക്കിയേക്കും, എന്നാൽ വിജയ കുതിപ്പ് തുടരുമ്പോഴും ഇന്ത്യക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ പരിക്ക്, പാക്കിസ്ഥാൻ എതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ജഡേജയുടെ പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായകമായിരുന്നു.

 ജഡേജയുടെ പരിക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെ അക്സർ പട്ടേലിനെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു, എന്നാൽ അക്സർ അന്തിമ ഇലവനിൽ ഇടം പിടിച്ചാൽ ടീം ഘടനയിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കാവുന്നതാണ്,

 പാക്കിസ്ഥാൻ സ്പിൻ ജോഡികളായ ശതാബ് ഖാൻ മുഹമ്മദ് നവാസ് എന്നിവരെ നേരിടാൻ ഇടംകയ്യൻ ബാറ്റ്സ്മാൻ ആയ റിഷഭ്പന്തിനെ ഇന്ത്യ കളത്തിൽ ഇറക്കിയേക്കാൻ സാധ്യതയുണ്ട്, അങ്ങനെയെങ്കിൽ ദിനേശ് കാർത്തിക്കിന് പുറത്തിരിക്കേണ്ടി വന്നേക്കാം, ഗ്രൂപ്പ് ഘട്ടത്തിൽ പന്തിനും കാർത്തികനും ടീമിലിടം ലഭിച്ച എങ്കിലും ബാറ്റിങ്ങിന് അവസരം ലഭിച്ചിരുന്നില്ല ഇരുവർക്കും.

 എന്നാൽ ബോളിങ്ങിലെ പോരായ്മ ഇന്ത്യ എങ്ങനെ നികത്തുമെന്നാണ് കണ്ടറിയേണ്ടത്, പാക്കിസ്ഥാനെതിരെയും, ഹോങ്കോങ്ങിന് എതിരെയും റൺസ് വിട്ടുകൊടുത്ത ആവേഷ് ഖാൻ മികവ് പുലർത്തിയില്ലെങ്കിൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകും, പ്രത്യേകിച്ചും പാക്കിസ്ഥാനെ പോലെ മികച്ച ബാറ്റിംഗ് യൂണിറ്റ് ഉള്ള ഒരു ടീമിനെതിരെ ആവുമ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

 സാധ്യത ഇലവൻ ഇങ്ങനെ

🇮🇳 കെ എൽ രാഹുൽ, രോഹിത് ശർമ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, പന്ത്,  അക്സൽ പട്ടേൽ, ഭുവനേശ്വർ കുമാർ ആർ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, ഹർഷദീപ്സിംഗ്.

 പാക്കിസ്ഥാൻ - ബാബർ അസം, മുഹമ്മദ്‌ റിസ്‌വാൻ, ഫഖർ സമാൻ, ആസിഫ് അലി, ഇഫ്തിഖർ അഹമ്മദ്‌, ഖുശ്ദിൽ ഷാ, ഷദബ് ഖാൻ, മുഹമ്മദ് ഹസൈൻ, ഹാരിസ് റൗഫ്, നസീം ഷാ.

 

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.