കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ്, ജനറൽ വർക്കർ തസ്തികയിലെ 23 ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
മൂന്നുവർഷത്തെക്കായിരിക്കും നിയമനം ജനറൽ വർക്കർ ഒഴിവ് 23, ജനറൽ 10, ഒ ബി സി 8 എസ് സി 1, ഇഡബ്ലിയു എസ് 4, ശമ്പളം ആദ്യവർഷം 17300 രൂപ രണ്ടാം വർഷം 17900 രൂപ മൂന്നാം വർഷം 18 400 രൂപ ഏഴാം ക്ലാസ് ജയം ഫാക്ടറി കാന്റീൻ അല്ലെങ്കിൽ ലൈസൻസ് ഉള്ള ഫുഡ് കാറ്ററിംഗ് സർവീസ് ഏജൻസി/ഹോട്ടൽ /മെസ്സ് /ഓഫീസ് കാന്റീൻ /ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിൽ ഭക്ഷണം പാചകം ചെയ്യുന്നതിലും വിളമ്പുന്നതിലും കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.
ഒരു വർഷം ദൈർഘ്യമുള്ള ഫുഡ് പ്രൊഡക്ഷൻ/ ഫുഡ് ആൻഡ് ബീവറേജ് സർവീസിൽ ഗവൺമെന്റ് ഫഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ കേറ്ററിംഗ് ആൻഡ് റസ്റ്റോറന്റ് മാനേജ്മെന്റിൽ രണ്ടുവർഷം വൊക്കേഷണൽ സർട്ടിഫിക്കറ്റ് എന്നിവയും മലയാള പരിഭാഷ പരിജ്ഞാനവും അഭിലഷണീയ യോഗ്യതകളാണ്.
പ്രായം 2023 ജനുവരി 13ന് 30 വയസ്സ് കവിയരുത് ( 1993 ജനുവരി 14നോ അതിനുശേഷം ജനിച്ചവർ ) ഉയർന്ന പ്രായപരിധിയിൽ ഒ ബി സി (എൻ സി എൽ ) വിഭാഗക്കാർക്ക് അഞ്ചുവർഷവും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും നിയമാനുസൃത വയസ്സളവും ലഭിക്കും.
തിരഞ്ഞെടുപ്പ് എഴുത്തു പരീക്ഷ( 20 മാർക്ക്), പ്രായോഗിക പരീക്ഷ( 80 മാർക്ക് ),എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കുറഞ്ഞ പാസ്മാർക്ക് എഴുത്തു പരീക്ഷയിലും പ്രായോഗിക പരീക്ഷയിലുമായി ആകെ മാർക്കിന്റെ 50% ജനറൽ ആൻഡ് ഇ ഡബ്ല്യൂ എസ് വിഭാഗക്കാരും 45% ഓബിസിക്കാരും സംവരണം ചെയ്തു ഒഴിവുകൾക്ക് 40% എസ് സി വിഭാഗക്കാരും (സംവരണം ചെയ്തു ഒഴിവുകൾക്ക് ) 40% ഭിന്നശേഷിക്കാരും നേടണം കൊച്ചിയിലെ സി എസ് എല്ലിലായിരിക്കും പരീക്ഷകൾ നടത്തുക.
അപേക്ഷഫീസ് 200രൂപ ഓൺലൈനായി ഡെബിറ്റ് കാർഡ് /ക്രെഡിറ്റ് കാർഡ് /ഇന്റർനെറ്റ് ബാങ്കിംഗ്/ വാലറ്റ് യുപിഐ എന്നിവ )ജനുവരി 13 വരെ ഫീസ് അടയ്ക്കാം. എസ് സി/ എസ് ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസ് ഇല്ല.
അപേക്ഷ : കൊച്ചിൻ ഷിപ്പിയാടിന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിജ്ഞാപനം വായിച്ചു മനസ്സിലാക്കിയശേഷം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 13. വെബ്സൈറ്റ് :www.cochinshipyard.in
.............................................................................
മറ്റുള്ള ഒഴിവുകൾ
💥ആലപ്പുഴ കിടങ്ങറ ഹയർസെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് ജൂനിയർ അധ്യാപക തസ്തികയിലേക്ക് താൽക്കാലികമായി നിയമനം നടത്തുന്നു, താല്പര്യമുള്ളവർ അഭിമുഖത്തിനായി ജനുവരി അഞ്ചിന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ എത്തണം കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 04772753232, 9497849283.
💥കേരള ഗ്രാമീണ ശുദ്ധജലവിതരണ ശുചിത്വ പദ്ധതി കണ്ണൂർ മേഖല കാര്യാലയത്തിന് കീഴിൽ കാസർകോട് ജില്ലയിലെ ഈസ്റ്റ് എളേരി, വെള്ളൂർ, മീഞ്ച, പൈവളികെ പഞ്ചായത്തുകളിലെ ജലജീവൻ മിഷൻ കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കുന്നതിന് വളണ്ടിയർമാരെ തിരഞ്ഞെടുക്കുന്നു,
കുറഞ്ഞ യോഗ്യത ബിടെക് സിവിൽ കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം പ്രദേശവാസികൾക്ക് മുൻഗണന അഭിമുഖം ജനുവരി അഞ്ചിന് രാവിലെ 10 30 ന് കണ്ണൂർ എകെജി ആശുപത്രിക്ക് സമീപത്തെ ജലനിധി ഓഫീസിൽ നടക്കും, കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0497 2707601.
💥ആലപ്പുഴ ജില്ലയിലെ വിവിധ അഗ്നി രക്ഷാ നിലയങ്ങളുടെ പരിധിയിൽ പ്രവർത്തിക്കുന്നതിനായി ആപ്ത മിത്ര സ്കീമിലേക്ക് വളണ്ടിയർമാരെ തിരഞ്ഞെടുക്കുന്നു, 18നും നാൽപ്പതിനും ഇടയിൽ പ്രായവും ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും ഉള്ളവർക്കുമാണ് അവസരം,
ജനുവരി മൂന്ന് മുതൽ ഏഴ് വരെയുള്ള തീയതികളിൽ വിവിധ അഗ്നി രക്ഷാ നിലയങ്ങളിൽ അഭിമുഖത്തിനായി എത്തണം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 12 ദിവസത്തെ പരിശീലനം നൽകും, പരിശീലനം പൂർത്തിയാക്കുന്നവർക്ക് 2400 രൂപയും യൂണിഫോമും 9000 രൂപ വിലമതിക്കുന്ന അടിയന്തര പ്രവർത്തന കിറ്റും നൽകും, കൂടുതൽ അറിയാൻ താഴെ കാണുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്, ഫോൺ നമ്പറുകൾ
ആലപ്പുഴ 0477 223 0 3 0 3
ചേർത്തല 0478 2812455
അരൂർ 0478 2872455
ഹരിപ്പാട് 0479 2411101
കായംകുളം 0479 2442101
മാവേലിക്കര 0479 230 6264
തകഴി 0477 2275575.
...................................................................
