സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 2964 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു



സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സർക്കിൾ ബേസ്ഡ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ വിവിധ സർക്കിളുകളിലായി 2964 ഒഴിവുണ്ട്, (റെഗുലർ - 2600, ബാക്‌ലോഗ് - 364), കേരളവും ലക്ഷദ്വീപുമുൾപ്പെട്ട തിരുവനന്തപുരം സർക്കിളിൽ 116 ഒഴിവുണ്ട്, (റെഗുലർ - 90, ബാക്‌ലോഗ് - 26), തിരഞ്ഞെടുപ്പിനായുള്ള പ്രിലിമിനറി പരീക്ഷ ജൂലായിൽ നടത്തും, ശമ്പളം: തുടക്കത്തിൽ 48,480 രൂപയാണ് അടിസ്ഥാനശമ്പളം, യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽനേടിയ ബിരുദം/തത്തുല്യം. മെഡിക്കൽ/എൻജിനിയറിങ്/സിഎ/കോസ്റ്റ് അക്കൗണ്ട് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.വിദ്യാഭ്യാസ യോഗ്യതയ്ത്തു പുറമേ ഒരു കമേഴ്സ്യൽ/റീജണൽ റൂറൽ ബാങ്കിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുണ്ടാവണം, ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് .ആ സംസ്ഥാനത്തെ പ്രാദേശികഭാഷ (കേരളത്തിലെയും ലക്ഷദ്വീപിലെയും ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് മലയാളം) അറിഞ്ഞിരിക്കണം, പ്രായം: 2025 ഏപ്രിൽ 30-ന് 21-30 വയസ്സ്. അപേക്ഷകർ 01.05.1995-നും 30.04.2004-നുമിടയിൽ ജനിച്ചവരാവണം (രണ്ട് തീയതിയുമുൾപ്പെടെ). സംവരണവിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷകർ 01.05.1995-നും 30.04.2004-നുമിടയിൽ ജനിച്ചവരാവണം (രണ്ട് തീയതിയുമുൾപ്പെടെ). സംവരണവിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും, ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: മേയ് 29. വിശദവിവരങ്ങൾക്ക് bank.sbi/web/careers സന്ദർശിക്കുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.