K - DISC : പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവർക്ക് അവസരം സാലറി 50,000 ₹
അനിമേറ്റർ / വൊളന്റിയർ - 27 ഒഴിവുകൾ
കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിനു
(K-DISC) കീഴിൽ 13 മദർ അനിമേറ്റർ, 14 വൊളന്റിയർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്.
കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, ത്യശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ കമ്യൂണിറ്റി മാത്‍സ് ലാബുകളിലാണ് അവസരം വന്നിരിക്കുന്നത്. ഓരോ സ്കൂളുകളിൽ നിന്നും 2 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളു,
( സ്കൂളുകൾ സംബന്ധിച്ച - വിവരങ്ങൾ വെബ് സൈറ്റിൽ കൊടുത്തിട്ടുണ്ട് ).
💥 തസ്തിക - മദർ അനിമേറ്റർ, യോഗ്യത: ബിഎസ്സി മാത്‍സ് (മുൻഗണന) അല്ലെങ്കിൽ ഏതെങ്കിലും സയൻസ് ബിരുദം / തത്തുല്യം, പ്രായപരിധി 40 വയസ്, ശമ്പളം: 12,500 രൂപ.
💥 തസ്തിക - വൊളന്റിയർ, യോഗ്യത: പ്ലസ് ടു സയൻസ് / തത്തുല്യം, പ്രായപരിധി 25 വയസ്, ശമ്പളം: 7500 രൂപ.
സർട്ടിഫിക്കറ്റികളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പിനൊപ്പം ബയോഡാറ്റ / സിവി cmdrecruit2021@gmail.com എന്ന മെയിലിൽ മേയ് 9 വരെ അയക്കാവുന്നതാണ്.
ഡേറ്റ അനലിസ്റ്റ്
കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിനു
(K-DISC) കീഴിൽ ഡേറ്റ അനലിസിന്റെ 1 ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. മേയ് 14 വരെ അപേക്ഷിക്കാം. യോഗ്യത: ബിരുദം, ഡേറ്റ അനലിറ്റിക്സിൽ സർട്ടിഫിക്കേഷൻ, 2 വർഷ പരിചയം എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി: 35 വയസ്. ശമ്പളം : 40,000 രൂപ മുതൽ 50,000 രൂപ വരെ ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക് കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിൻറെ വെബ്സൈറ്റ് സന്ദർശിക്കുക - www.cmdkerala.net
കൂടുതൽ ജോലി ഒഴിവുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
