മേയ് 7 ന് - തൊഴിൽമേള - പുരുഷൻമാർക്ക് അവസരം
തിരുവനന്തപുരത്ത് മേയ് 7 ന് തൊഴിൽമേള നടത്തുന്നു, തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ, 2022 മേയ് 7 നു രാവിലെ 10 മണി മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് നടത്തും. ബികോം/എംകോം യോഗ്യതയും കംപ്യൂട്ടർ പരിജ്ഞാനവുമുള്ള പുരുഷൻമാർക്കാണ് അവസരം. താൽപര്യമുള്ളവർ 2022 മേയ് 6 ന് ഉച്ചയ്ക്ക് 12 മണിക്കുള്ളിൽ https://bit.ly/3xVCnAk എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0471-2304577.
.jpg)