Kerala Job News 20 July 2022 - ഇന്നത്തെ ജോലി ഒഴിവുകൾ

കേന്ദ്ര സർവീസിൽ നിരവധി ജോലി ഒഴിവുകൾ


💥തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ( അഡ്മിനിസ്ട്രേഷൻ ) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിക്കാം, അവസാന തീയതി ജൂലൈ 21, വിശദ വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും www.rcctvm.gov.in സന്ദർശിക്കുക.

കേന്ദ്ര സർവീസിൽ 10 ഒഴിവ്

💥കേന്ദ്ര സർവീസിൽ വിവിധ വകുപ്പുകളിൽ ആയി 10 ഒഴിവിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു, വിജ്ഞാപന നമ്പർ 13/2022.

ഓപ്പറേഷൻസ് ഓഫീസർ - നാല് ഒഴിവുകൾ, ജനറൽ രണ്ട് എസ് ടി ഒന്ന് ഒ ബി സി ഒന്ന് ഭിന്നശേഷി ഒന്ന്, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, വ്യോമയാന മന്ത്രാലയ ത്തിലേക്കാണ് അവസരം.

അസിസ്റ്റന്റ് പ്രൊഫസർ ഓഫ് സൈക്യാട്രിക് സോഷ്യൽ വർക്ക് - രണ്ട് ഒഴിവുകൾ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കാട്രി, റാഞ്ചി, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവയിലേക്കാണ് അവസരം.

ട്യൂട്ടർ - കോളേജ് ഓഫ് നഴ്സിംഗ് - ഒരു ഒഴിവ്, വി എം എം സി ഹാൻഡ് സബ്ദർ ജംഗ് ഹോസ്പിറ്റൽ, ന്യൂഡൽഹി, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലേക്കാണ് അവസരം.

അസിസ്റ്റന്റ് എഡിറ്റർ - മൂന്ന് ഒഴിവുകൾ, ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസ്, ഖനി മന്ത്രാലയത്തിലേക്കാണ്  അവസരം.

 അപേക്ഷ ഓൺലൈനായി സമർപ്പിക്കണം വിജ്ഞാപനവും അപേക്ഷ സമർപ്പിക്കുന്നതിനും www.upsconline.nic.in എന്ന് വെബ്സൈറ്റ് സന്ദർശിക്കുക അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 28.

 സ്പൈസസ് ബോർഡിൽ സോഫ്റ്റ്‌വെയർ എൻജിനീയർ

💥കേന്ദ്രസർക്കാറിന് കീഴിലുള്ള കൊച്ചിയിലെ സ്പൈസസ് ബോർഡ് സോഫ്റ്റ്‌വെയർ എൻജിനീയർ തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു, പ്രായപരിധി 40 വയസ്സ്, യോഗ്യത കമ്പ്യൂട്ടർ എൻജിനീയറിങ് / കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി ഇ / ബിടെക് അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം, പി എച്ച് പി, എസ് ക്യു എൽ, വെബ്/ ആപ്ലിക്കേഷൻ സെർവറുകൾ, ആപ്ലിക്കേഷൻ ഫ്രെയിം വർക്കുകളിൽ പരിജ്ഞാനം, ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം, ശമ്പളം ആദ്യവർഷം പ്രതിമാസം 25000 രൂപ, രണ്ടാം വർഷം പ്രതിമാസം 27000 രൂപ.

 തിരഞ്ഞെടുപ്പ് രീതി വാക്ക് ഇൻ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ്, ജൂലൈ 31ന് രാവിലെ 10 മണിക്ക് സ്പൈസസ് ബോർഡിൽ എത്തണം, വാക്ക് ഇൻ ടെസ്റ്റിന് എത്തുന്നവർ നിർദിഷ്ട മാതൃകയിൽ തയ്യാറാക്കിയ അപേക്ഷയും അനുബന്ധരേഖകളും ഹാജരാക്കണം, അപേക്ഷ ഫോം മാതൃക www.indianspices.com എന്ന വെബ്സൈറ്റിൽ ലഭിക്കും.

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ 39 ജൂനിയർ ഓപ്പറേറ്റർ ഒഴിവുകൾ

💥ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ ജൂനിയർ ഓപ്പറേറ്റർ ഗ്രേഡ് 1 തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്, 39 ഒഴിവുകളാണുള്ളത്, തമിഴ്നാട്ടിലും പുതുച്ചേരിയിലും ആയി 28, തെലുങ്കാനയിൽ അഞ്ച്, കർണാടകയിൽ 6 എന്നിങ്ങനെയാണ് ഒഴിവുകൾ, യോഗ്യത പന്ത്രണ്ടാം ക്ലാസ് വിജയവും സാദുവായ ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസും, പന്ത്രണ്ടാം ക്ലാസ് വിജയം കുറഞ്ഞത് 45% മാർക്കോടെ ആയിരിക്കണം, എസ് സി എസ് ടി വിഭാഗക്കാർക്ക് സംവരണ തസ്തികയിലേക്ക് അപേക്ഷിക്കാൻ 40% മാർക്ക് മതി, ലൈസൻസ് നേടിയശേഷം കെവി വെഹിക്കിൾ ഡ്രൈവിങ്ങിൽ ഒരു വർഷത്തെ പ്രവർത്തിപരിചയം ( ട്രെയിനിങ് കൂടാതെയുള്ളത്  ) നേടിയിരിക്കണം.

 എഴുത്തു പരീക്ഷ ഡ്രൈവിംഗ് ടെസ്റ്റ് എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം വിശദവിവരങ്ങൾക്ക് www.iocl.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 29.






Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.