Kerala Job News 10 August 2022 - ഇന്നത്തെ ജോലി ഒഴിവുകൾ

 Milma Job Vacancy 2022 - പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് മിൽമയിൽ ജോലി നേടാം

Milma Job Vacancy 2022 - പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് മിൽമയിൽ ജോലി നേടാം


കൊല്ലം ഡയറിയിൽ പാന്റ് അസിസ്റ്റന്റ് മാരുടെ താൽക്കാലിക ഒഴിവുകളിൽ ജോലി നോക്കുന്നതിന് തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽപാദക യൂണിയന്റെ കൊല്ലം ജില്ലയിലെ അംഗസംഘങ്ങളിൽ 2021 - 2022 സാമ്പത്തിക വർഷം പാൽ നൽകിയവരും നിലവിൽ പാൽ നൽകുന്ന താഴെപ്പറയുന്ന യോഗ്യതയുള്ള അംഗങ്ങൾ അവരുടെ ഭാര്യ അല്ലെങ്കിൽ ഭർത്താവ് മക്കൾ സംഘം ജീവനക്കാരുടെ ആശ്രിതർ എന്നിവരിൽ നിന്നും പ്ലാന്റ് അസിസ്റ്റന്റ് മാരുടെ ജോലിക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുവാൻ തീരുമാനിച്ചിരിക്കുന്നു താല്പര്യമുള്ള അർഹരായ ഉദ്യോഗാർത്ഥികൾ.

 വ്യവസ്ഥകൾ

💥 ഈ നിയമനം പൂർണമായും താൽക്കാലികവും പരമാവധി 179 ദിവസത്തേക്ക് ആയിരിക്കും.

💥 അർഹരായവരുടെ അപേക്ഷകൾ ആവശ്യത്തിലധികം ലഭിക്കുന്നപക്ഷം അപേക്ഷകരെ ഇന്റർവ്യൂ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും പ്രസ്തുത ലിസ്റ്റിൽ നിന്നും റാങ്കിന്റെ അടിസ്ഥാനത്തിൽ റൊട്ടേറ്റ് ചെയ്ത് നിയമിക്കുന്നതും ആണ്.

💥 ഈ നിയമനം മൂലം ഭാവിയിൽ യൂണിയനിൽ ഉണ്ടായേക്കാവുന്ന നിയമനങ്ങളിൽ മുൻഗണന അവകാശപ്പെടാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.

💥അപേക്ഷകന്റെ അർഹത സംബന്ധിച്ച് സംഘം പ്രസിഡണ്ടും സെക്രട്ടറിയും സർട്ടിഫിക്കറ്റ് നൽകേണ്ടതാണ് അല്ലാതെ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

💥 തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 14000 രൂപ വേതനം ലഭിക്കും, നിയമന കാലയളവിൽ പൂർണമായി ഹാജർ ലഭിക്കുന്നവർക്ക് പ്രതിമാസം 3000 രൂപ വെച്ച് അറ്റൻഡൻസ് ബോണസായി നൽകുന്നതാണ് ഇവയ്ക്ക് പുറമേ ഇ പി എഫ് ഇ എസ് ഐ എന്നീ നിർബന്ധിത ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.

💥 സീസണൽ ജോലികൾക്ക് ആവശ്യമായി വരുന്ന ജീവനക്കാരെ ടി റാങ്ക് ലിസ്റ്റിൽ നിന്നും ദിവസവേദന അടിസ്ഥാനത്തിൽ ജോലിക്ക് നിയോഗിക്കുന്നതായിരിക്കും.

💥 ഡയറിയിൽ ജോലി ലഭിക്കുന്നതുമൂലം പാൽ ഉൽപാദനത്തിലോ സംഘത്തിന് പാൽ നൽകുന്നതിലോ യാതൊരു വീഴ്ചയും വരുത്തുന്നതല്ല എന്ന് ഉറപ്പു നൽകേണ്ടതാണ്.

 അപേക്ഷകന് / അപേക്ഷകയ്ക്ക് വേണ്ട യോഗ്യതകൾ

💥 പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവരെയും പൂർണ്ണ ആരോഗ്യമുള്ളവരെയും മാത്രമേ പരിഗണിക്കുകയുള്ളൂ.

💥 അപേക്ഷകൻ അല്ലെങ്കിൽ അപേക്ഷക സംഘത്തിൽ നിലവിൽ പാൽ ഒഴിക്കുന്ന അംഗം അല്ലെങ്കിൽ അംഗത്തിന്റെ ഭാര്യ അല്ലെങ്കിൽ ഭർത്താവ്, മകൻ അല്ലെങ്കിൽ മകൾ സംഘം ജീവനക്കാരന്റെ ആശ്രിതർ ( ഭാര്യ ഭർത്താവ് മകൾ മകൻ)ആയിരിക്കണം.

💥 അപേക്ഷകന്റെ / അപേക്ഷകയുടെ പ്രായം 01.01.2022 ൽ 18 വയസ് പൂർത്തിയായിരിക്കേണ്ടതും 40 വയസ്സ് കവിയാൻ പാടുള്ളതുമല്ല അർഹതപ്പെട്ടവർക്ക് നിയമാനുസൃത വയസ്സളവ് അനുവദിക്കുന്നതാണ്.

💥 തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകൻ അല്ലെങ്കിൽ അപേക്ഷക ജോലിക്ക് നിയമന ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

 അപേക്ഷകന്റെ / അപേക്ഷകയുടെ വയസ്സ് വിദ്യാഭ്യാസ യോഗ്യത (പത്താം ക്ലാസ് സർട്ടിഫിക്കറ്റിന്റെ മാർക്ക് ഉൾപ്പെടെയുള്ള പേജുകൾ), മുൻപരിചയം വയസ്സളവിന് അർഹതയുണ്ടെങ്കിൽ ആയത് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ ശരി പകർപ്പും സംഘം പ്രസിഡന്റിൽ നിന്നും സെക്രട്ടറിയിൽ നിന്നും സംഘത്തിന്റെ ലെറ്റർ ഹെഡിൽ സംഘത്തിന്റെ മുദ്ര സഹിതം ലഭിച്ച സ്വഭാവ സർട്ടിഫിക്കറ്റും അപേക്ഷകന്റെ / അപേക്ഷകയുടെ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും ആറുമാസത്തിൽ കൂടാതെയുള്ള കാലയളവിൽ എടുത്തത് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

 അപേക്ഷകൾ ബന്ധപ്പെട്ട സംഘം പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ശുപാർശയോടു കൂടി 18 0 8 2022 തീയതിക്ക് മുമ്പ് ബന്ധപ്പെട്ട പി &ഐ സെക്ഷനിൽ സമർപ്പിച്ച് രസീത് കൈപ്പറ്റേണ്ടതാണ്, മേൽ തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകളും മേൽപ്പറഞ്ഞ പ്രകാരമല്ലാത്ത അപൂർണ്ണമായ അപേക്ഷകളും പരിഗണിക്കുന്നതല്ല.

 തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽപാദക യൂണിയൻ ക്ലിപ്തം, കൊല്ലം ഡയറി തേവള്ളി കൊല്ലം - 9.

 താല്പര്യമുള്ളവർ അപേക്ഷിക്കുന്നതിനു മുൻപ് ചുവടെ നൽകുന്ന ലിങ്കിൽ നിന്നും ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് പൂർണ്ണമായും വായിക്കുക.

 നോട്ടിഫിക്കേഷൻ ഇവിടെ അമർത്തുക

 മറ്റു പ്രധാനപ്പെട്ട ഒഴിവുകൾ

💥സംസ്ഥാന ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു, ബി ടെക് കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ബിടെക് ഇൻഫർമേഷൻ ടെക്നോളജി, ഡാറ്റാ പ്രോസസിങ്ങിൽ രണ്ടു വർഷത്തെ തൊഴിൽ പരിചയമോ സോഫ്റ്റ്‌വെയർ വികസനവുമായി ബന്ധപ്പെട്ട് സർക്കാർ അല്ലെങ്കിൽ അർദ്ധസർക്കാർ അല്ലെങ്കിൽ രജിസ്ട്രേഡ് പ്രൈവറ്റ് കമ്പനികളിൽ രണ്ടുവർഷത്തെ തൊഴിൽ പരിചയമോ ആണ് യോഗ്യത, പ്രായം 21നും 45 നും മധ്യേ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17, വിലാസം സെക്രട്ടറി കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് നിർമ്മാണ ഭവൻ മേട്ടുകട തൈക്കാട് പി ഓ തിരുവനന്തപുരം, 695014. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0471 233 79 41, 233 79 42, 233 79 43.

💥തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ റെക്കോർഡ്സ് ഓഫീസർ തസ്തികയിലേക്ക് ഓഗസ്റ്റ് 20ന് ഇന്റർവ്യൂ നടത്തും, വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക, www.rcctvm.gov.in

💥ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വാർത്ത ശൃംഖല പ്രസംഗം പദ്ധതിയുടെ ഭാഗമായി വകുപ്പ് ഡയറക്ടറേറ്റിൽ ഉള്ള കണ്ടന്റ് എഡിറ്റർ പാനലിലെ രണ്ട് ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു 2023 വരെയാണ് പാനലിന്റെ കാലാവധി, ഏതെങ്കിലും വിഷയത്തിൽ വിരുദ്ധവും ജേണലിസം അല്ലെങ്കിൽ പബ്ലിക് റിലേഷൻസ് അല്ലെങ്കിൽ മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ ജേണലിസം അല്ലെങ്കിൽ പബ്ലിക് റിലേഷൻസ് അല്ലെങ്കിൽ മാസ് കമ്മ്യൂണിക്കേഷനിൽ അംഗീകൃത ബിരുദം എന്നീ യോഗ്യതയുള്ളവർക്കും ജേണലിസം ബിരുദാനന്തര ബിരുദക്കാർക്കും അപേക്ഷിക്കാം, പത്ര ദൃശ്യമാധ്യമങ്ങളിലോ വാർത്ത ഏജൻസികളിലോ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷൻസ് വാർത്താ വിഭാഗങ്ങളിലോ ഉള്ള രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്, പ്രായപരിധി 35 വയസ്സ് നോട്ടിഫിക്കേഷൻ നൽകുന്ന തീയതിയിൽ പ്രതിമാസം 17940 രൂപ പ്രതിഫലം ലഭിക്കും, എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്, താല്പര്യമുള്ളവർ  prdprism2023@gmail.com എന്ന ഈമെയിൽ വിലാസത്തിൽ ഓഗസ്റ്റ് 12ന് മുൻപ് അപേക്ഷകൾ അയയ്ക്കണം.

Kerala Job News 09 August 2022 - ഇന്നത്തെ ജോലി ഒഴിവുകൾ 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.