സപ്ലൈകോയിൽ ജോലി നേടാൻ അവസരം
യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു,
സ്ഥാപനം - കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്.
ഉദ്യോഗപ്പേര് - കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II
ശമ്പളം - 20000 മുതൽ 45,800 രൂപവരെ.
💥മുകളിൽ കൊടുത്തിട്ടുള്ള ഒഴിവ് ഇപ്പോൾ നിലവിലുള്ളതാണ് ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് മൂന്നുവർഷവും നിലവിലിരിക്കുന്നതാണ്, എന്നാൽ ഒരു വർഷത്തിനുശേഷം ഇതേ ഉദ്യോഗത്തിന് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കപ്പെടുകയാണെങ്കിൽ ആ തീയതി മുതൽ ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിന് പ്രാബല്യം ഉണ്ടായിരിക്കുന്നതല്ല മുകളിൽ കാണിച്ചിട്ടുള്ള ഒഴിവിലേക്കും ലിസ്റ്റ് പ്രാബല്യത്തിൽ ഇരിക്കുന്ന സമയത്ത് എഴുതി അറിയിക്കപ്പെടുന്ന കൂടുതൽ ഒഴിവുകളിലേക്കും ഈ ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതാണ്.
💥പ്രായപരിധി 18 മുതൽ 36 വരെ ഉദ്യോഗാർത്ഥികൾ 02-01-1986 നും 01-01-2004 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം രണ്ടു തീയതികളും ഉൾപ്പെടെ പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗ്ഗ മറ്റു പിന്നോക്ക വിഭാഗങ്ങൾക്ക് അനുവദനീയ വയസ്സളവ് ഉണ്ടായിരിക്കും,
💥പ്രസ്തുത സ്ഥാപനത്തിൽ താൽക്കാലികമായി ജോലി നോക്കിയിട്ടുള്ളവർ ആദ്യത്തെ താൽക്കാലിക നിയമന കാലത്ത് നിശ്ചിത പ്രായപരിധി കഴിഞ്ഞിരുന്നെങ്കിൽ അവരുടെ താൽക്കാലിക സർവീസിന്റെ ദൈർഘ്യത്തോളം ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതാണ് എന്നാൽ പരമാവധി അഞ്ചു വർഷക്കാലം മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ, ടി സ്ഥാപനത്തിൽ റെഗുലർ ഉദ്യോഗം വഹിക്കുന്നവർക്ക് വീണ്ടും മറ്റൊരു നിയമനത്തിന് ഈ ആനുകൂല്യം ലഭിക്കുന്നതല്ല താൽക്കാലിക സർവീസുള്ളവർ സർവീസിന്റെ ദൈർഘ്യം കാണിക്കുന്ന സർട്ടിഫിക്കറ്റ് വാങ്ങി കൈവശം സൂക്ഷിക്കേണ്ടതും കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതുമാണ് അവർ റെഗുലർ സർവീസിൽ അല്ല ജോലി നോക്കിയിരുന്നത് എന്ന് സർട്ടിഫിക്കറ്റിൽ പ്രത്യേകം പറഞ്ഞിരിക്കണം.
💥യോഗ്യതകൾ - യുജിസി അംഗീകൃത സർവകലാശാലയിൽ നിന്നോ കേന്ദ്രസർക്കാർ സ്ഥാപിതമായ നാഷണൽ ഇൻസ്റ്റ്യൂട്ടിൽ നിന്നോ കേരള സർക്കാർ സ്ഥാപിതമായ സ്ഥാപനത്തിൽ നിന്നുള്ള വിരുദ്ധം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
💥ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റും കെ ജി ടി ഇ കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും.
💥മലയാളം ടൈപ്പ് റൈറ്റിംഗിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
💥ഷോട്ട് ഹാൻഡ് ഇംഗ്ലീഷിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
💥ഷോട്ട് ഹാൻഡ് മലയാളത്തിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് കെ ജി ടി ഇ അല്ലെങ്കിൽ തത്തുല്യ യോഗ്യത.
💥വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുടെ തത്തുല്യ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ യോഗ്യതയുടെ തത്തുല്യത തെളിയിക്കുന്ന സർക്കാർ ഉത്തരവ് അല്ലെങ്കിൽ ബന്ധപ്പെട്ട സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യത തത്തുല്യമായി പരിഗണിക്കുകയുള്ളൂ,
💥ഉദ്യോഗാർത്ഥികളുടെ എസ്എസ്എൽസി ബുക്കിലെ ജാതി സംബന്ധിച്ച രേഖപ്പെടുത്തലിൽ വ്യത്യാസം ഉണ്ടാകുന്ന സാഹചര്യത്തിൽ ഉദ്യോഗാർത്ഥികൾ ശരിയായ ജാതി അപേക്ഷയിൽ അവകാശപ്പെടുകയും ആയത് തെളിയിക്കുന്നതിനുള്ള ബന്ധപ്പെട്ട റവന്യൂ അധികാരി നൽകുന്ന ജാതി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം എന്നിവ വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കുകയും ചെയ്യേണ്ടതാണ്.
💥വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് തെറ്റായ അവകാശവാദം ഉന്നയിച്ച് അപേക്ഷ നൽകിയ ശേഷം പരീക്ഷയ്ക്ക് കൺഫർമേഷൻ നൽകിയിട്ട് ഹാജരാവുകയും ഹാജരാകാതിരിക്കുകയോ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കെതിരെ 1976ലെ കെ പി എസ് സി റൂൾസ് ഓഫ് പ്രൊസീജിയർ റോൾ 22 പ്രകാരം ഉചിതമായ ശിക്ഷ നടപടികൾ സ്വീകരിക്കുന്നതാണ്.
💥അപേക്ഷകൾ അയക്കേണ്ട രീതി - ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത് അപേക്ഷിക്കുക, ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തിക യോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ ലിങ്കിലെ അപ്ലൈ നൗ മാത്രം ക്ലിക്ക് ചെയ്യേണ്ടതാണ്, അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ 31-12-2012 ന് ശേഷം എടുത്തതായിരിക്കണം, 1-1-2022 മുതൽ പുതുതായി പ്രൊഫൈൽ ആരംഭിക്കുന്ന ഉദ്യോഗാർത്ഥികൾ ആറുമാസത്തിനുള്ളിൽ എടുത്ത ഫോട്ടോഗ്രാഫ് ആണ് പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യേണ്ടത് ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അപ്‌ലോഡ് ചെയ്ത ഫോട്ടോയ്ക്ക് അപ്‌ലോഡ് ചെയ്ത തീയതി മുതൽ 10 വർഷക്കാലത്തെക്കാണ് പ്രാബല്യം ഉണ്ടായിരിക്കും, ഫോട്ടോ സംബന്ധിച്ച മറ്റ് നിർബന്ധനകൾക്കൊന്നും തന്നെ മാറ്റമില്ല അപേക്ഷാ ഫീസ് നൽകേണ്ടതില്ല പാസ്സ്‌വേർഡ് രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതും ഉദ്യോഗാർത്ഥിയുടെ ചുമതലയാണ് ഓരോ തസ്തിക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്,
💥ആധാർ കാർഡിലുള്ള ഉദ്യോഗാർഥികൾ തങ്ങളുടെ പ്രൊഫൈലിൽ ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി നൽകേണ്ടതാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31-8-2022 ബുധനാഴ്ച ഹർദരാത്രി 12 മണി വരെ അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ് www.keralapsc.gov.in
💥കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ പരിശോധിക്കുക നോട്ടിഫിക്കേഷൻ ലഭ്യമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Kerala Job News 06 August 2022 - ഇന്നത്തെ ജോലി ഒഴിവുകൾ
