കേരളത്തിലെ സർവകലാശാലകളിൽ ജോലി നേടാൻ അവസരം
സർവകലാശാല ഒഴിവുകൾ
വെറ്ററിനറി സർവകലാശാല
വെറ്ററിനറി സർവകലാശാലയുടെ യൂണിവേഴ്സിറ്റി ലൈവ്സ്റ്റോക് പാം ആൻഡ് ഫോഡർ റിസർച് ആൻഡ് ഡവലപ്മെന്റ് സ്കീമിൽ റിസർച് / ടീച്ചിങ് അസിസ്റ്റന്റ് ഒഴിവിലേക്ക് ഇൻറർവ്യൂ വഴി തിരഞ്ഞെടുപ്പ്. ഇന്റർവ്യൂ മേയ് 4ന്. എംവിഎസ്സി അനിമൽ റീപ്രൊഡക്ഷൻ, ഗൈനക്കോളജി ആൻഡ് ഒബ്ടിക്സ്ക്ലിനിക്കൽ മെഡിസിൻ / സർജറി പ്രിവന്റീവ് മെഡിസിൻ എന്നിവയിലാണ് ആണു യോഗ്യത വേണ്ടത്. കൂടുതൽ അറിയാൻ വെറ്ററിനറി സർവകലാശാലയുടെ വെബ്സൈറ്റ് സന്ദർശിക്കുക - www.kvasu.ac.in
സെൻട്രൽ സർവകലാശാല
കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ 2 ഗെസ്റ്റ് ഫാക്കൽറ്റി ഒഴിവിലേക്ക് ഇൻറർവ്യൂ. ഇന്റർവ്യൂ മേയ് 4ന്. അവസരം ഇംഗ്ലിഷ് ആൻഡ് കംപാരിറ്റീവ് ലിറ്ററേച്ചർ, സോഷ്യൽ വർക്ക് വകുപ്പുകളിൽ. ബന്ധപ്പെട്ട വിഷയത്തിൽ പിജി, നെറ്റ് / പിഎച്ച്ഡി ആണു യോഗ്യത. കൂടുതൽ അറിയാൻ സെൻട്രൽ സർവകലാശാലയുടെ വെബ്സൈറ്റ് സന്ദർശിക്കുക - www.cukerala.ac.in
കണ്ണൂർ സർവകലാശാല
കണ്ണൂർ സർവകലാശാലയുടെ ധർമശാല ക്യാംപസിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ ഇംഗ്ലിഷ് അസിസ്റ്റന്റ് പ്രഫസർ ഒഴിവിലേക്ക് ഇൻറർവ്യൂ. മണിക്കൂർ വേതന നിയമനം. ഇന്റർവ്യൂ മേയ് 4ന്. കൂടുതൽ വിവരങ്ങൾക്ക് കണ്ണൂർ സർവകലാശാലയുടെ വെബ്സൈറ്റ് സന്ദർശിക്കുക - www.kannuruniversity.ac.in
കാലിക്കറ്റ് സർവകലാശാല
കാലിക്കറ്റ് സർവകലാശാലയുടെ എൻജിനീയറിങ് കോളജിൽ ലക്ചറർ ഒഴിവ്. ( ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തിലേക്കാണ് നിയമനം ). ദിവസവേതന നിയമനമാണ്. ഇന്റർവ്യൂ മേയ് 5ന്. കൂടുതൽ വിവരങ്ങൾക്ക് കാലിക്കറ്റ് സർവകലാശാലയുടെ വെബ്സൈറ്റ് സന്ദർശിക്കുക - www.uoc.ac.in
