സർക്കാർ മെഡിക്കൽ കോളേജിൽ 70,000 രൂപ ശമ്പളത്തിൽ ജോലി
തിരുവനനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ 28 സീനിയർ റസിഡന്റ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 1 വർഷത്തേക്കാണ് കരാർ നിയമനം.
💥ജനറൽ സർജറി ( 9 ഒഴിവുകൾ ) - ഇന്റർവ്യൂ തീയതി: മേയ് 6, രാവിലെ 10.30ന്.
💥ജനറൽ മെഡിസിൻ ( 6 ഒഴിവുകൾ ) - ഇന്റർവ്യൂ തീയതി: മേയ് 6, ഉച്ചയ്ക്ക് 12 മണിക്ക്.
💥ഡെർമറ്റോളജി & വെനറോളജി ( 2 ഒഴിവുകൾ ) - ഇന്റർവ്യൂ തീയതി: മേയ് 6, ഉച്ചയ്ക്ക് 2 മണിക്ക്.
💥അനസ്തീസിയോളജി ( 6 ഒഴിവുകൾ ) - ഇന്റർവ്യൂ തീയതി; മേയ് 7, രാവിലെ 11 മണിക്ക്.
💥റേഡിയോഡയഗ്നോസിസ് ( 5 ഒഴിവുകൾ ) - ഇന്റർവ്യൂ തീയതി: മേയ് 7, ഉച്ചയ്ക്ക് 2 മണിക്ക്.
യോഗ്യത: അതതു വിഭാഗത്തിൽ പിജിയും ടിസിഎംസി റജിസ്ട്രേഷനും ഉണ്ടായിരിക്കണം. ശമ്പളം: 70,000 രൂപ, ജനനത്തീയതി, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫിസിൽ അന്നേ ദിവസം അഭിമുഖത്തിനു ഹാജരാകണം.
